പഠനം: മത്തായി 10 part 2 (long video)
Jobin Abraham
0:00 / 0:00
പഠനം: മത്തായി 10 part 2 (long video)
15 просмотров · 4 мес. назад
Jobin Abraham
112 подписчиков
15 просмотров · 4 мес. назад
വേലക്കാരൻ തന്റെ ഭക്ഷണത്തിന് അർഹനാണ്' യേശു ഇവിടെ ഒരു വലിയ ആത്മീയ രഹസ്യം വെളിപ്പെടുത്തുകയാണ്. ന്യായപ്രമാണ പുസ്തകങ്ങളിൽ പുരോഹിതന്റെ അവകാശങ്ങളെ കുറിച്ച വെക്തമായി രേഖപെടുത്തിട്ടുണ്ട്. കൂടാതെ പ്രേവചന പുസ്തകമായ യെഹെസ്കേലിലും വരുവാനുള്ള പുരോഹിതഗണത്തെക്കുറിച്ചു രേഖപ്പെടുത്തിയുട്ടുണ്ട്. ' അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു. അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവർക്കുള്ളതായിരിക്കേണം.സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം. താനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുതു'(യേഹേസ്കേൽ 44: 28-31).
'ആ അളവിൽ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം; അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അതു അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം' (യേഹേസ്കേൽ 45:4,5) ഇത് കാണിക്കുന്നത് ഭാവിയിൽ ഉണ്ടാകുന്ന പുരോഹിതരെ സാമ്പത്തിച്ചാണ്. അതിലൂടെ ദൈവത്തിന്നു ദൈവ ദാസന്മാരോടുള്ള മനോഭാവം വെളിവാക്കുന്നു.