ആറുതവണ തോക്കിൻ്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടതാണ് ഞാൻ
Chapter4
0:00 / 0:00
ആറുതവണ തോക്കിൻ്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടതാണ് ഞാൻ
405 856 просмотров · 4 мес. назад
Chapter4
14,8 тыс. подписчиков
405 856 просмотров · 4 мес. назад
പത്രങ്ങളിലും ഫോട്ടോയിലും മാത്രം കണ്ട കാട്ടുകൊള്ളക്കാരൻ വീരപ്പൻ ഒരുനാൾ ശിവദാസന്റെ കൺമുന്നിൽ ..1992 ആയിരുന്നു കാലഘട്ടം ..പിന്നീട് ഉണ്ടായത് എല്ലാം അവിശ്വസനീയമായിരുന്നു ശിവദാസന് . 5 മാസത്തോളം കാട്ടിനുള്ളിൽ വീരപ്പനൊപ്പം അലഞ്ഞു ..1993ൽ ശിവദാസൻ കാടു വിട്ട് പുറത്തുവന്നു. തുടർന്ന് തമിഴ്നാട് പോലീസിന്റെ വീരപ്പൻ വേട്ടക്കുള്ള പ്രത്യേക സംഘത്തിന് ശിവദാസൻ വഴികാട്ടി ആയി ..പലയിടങ്ങളിലെ ബോംബ് ശേഖരവും ..നിർണായക വിവരങ്ങളും പോലീസ് കണ്ടെത്തുന്നത് ശിവദാസനിലൂടെ ആണ്
ശിവദാസനിലൂടെ വീരപ്പന്റെ ജീവിതം , സംഘത്തിന്റെ യാത്രകൾ , പ്രവർത്തനരീതി, പദ്ധതികൾ തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞു
2004 വീരപ്പൻ യുഗം അവസാനിച്ചു ...അതുവരെ നടന്നത് എല്ലാം കഥകൾ ആയി..എല്ലാ ഓർമകളിൽ നിന്നും അകന്നു ...എല്ലാം മറന്നു ശിവദാസൻ തന്റെ ജീവിതം തിരിച്ചു പിടിച്ചു ..
വർഷങ്ങൾ കടന്നു പോയി .. ഞങ്ങൾ സമീപിക്കുമ്പോൾ എല്ലാം പറയാം എന്ന് പറഞ്ഞു ക്യാമറയുടെ മുന്നിൽ ശിവദാസൻ ഇരുന്നു ..ഓരോ സംഭവങ്ങളും ഓർത്തെടുത്തു ..പല സംഭവങ്ങളും പറയുമ്പോൾ കണ്ണ് നിറഞ്ഞു ..
വീരപ്പനൊപ്പമുള്ള തന്റെ അനുഭവങ്ങൾ വീരപ്പന്റെ യഥാർത്ഥ സ്വഭാവം, സംഘത്തിന്റെ ഉൾക്കാഴ്ചകൾ, കാട്ടിലെ ദൈനംദിന ജീവിതം, അവർ നടത്തിയ പാതകങ്ങൾ, ഭയവും അനിശ്ചിതത്വവും നിറഞ്ഞ ദിവസങ്ങൾ എന്നിവയെക്കുറിച്ചുള്ള അപൂർവ വെളിപ്പെടുത്തലുകളാണ് ഈ അഭിമുഖത്തിലുള്ളത്.
വീരപ്പന്റെ നിഴലിൽ ജീവിച്ച ഒരാളുടെ നേരിട്ടുള്ള സാക്ഷ്യം.