Перейти к содержимому

ഉണ്ടംപൊരി evening snack 🙂

kusum

0:00 / 0:00

ഉണ്ടംപൊരി evening snack 🙂

118 просмотров · 5 дн. назад
kusum
48 подписчиков
118 просмотров · 5 дн. назад
ചേരുവകൾ • ഗോതമ്പുപൊടി - 2 കപ്പ് • ശർക്കര - 250 ഗ്രാം (1 കപ്പ് വെള്ളത്തിൽ ഉരുക്കി ശർക്കര ലായനി തയ്യാറാക്കിയത്) • ചെറുപഴം (പളയംകോടൻ) - 2 എണ്ണം (മാഷ് ചെയ്തത്) • ജീരകം - ¼ • ഏലയ്ക്ക പൊടിച്ചത് - 4 എണ്ണം • ഉപ്പ് - ഒരു നുള്ള് • ബേക്കിംഗ് സോഡ - ¼ • വെളിച്ചെണ്ണ (വറുക്കാൻ ആവശ്യത്തിന്) ഉണ്ടാക്കുന്ന വിധം 1. ഒരു പാത്രത്തിൽ ഗോതമ്പുപൊടി, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർക്കുക. 2. ഇതിലേക്ക് മാഷ് ചെയ്ത പഴം, ജീരകം, ഏലയ്ക്കപൊടി എന്നിവ ചേർക്കുക 3. തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര ലായനിയും ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് നല്ലതുപോലെ കുഴയ്ക്കുക (ചേരുവകൾ യോജിപ്പിച്ച് 2 മിനിറ്റ് നന്നായി അടിച്ചു യോജിപ്പിക്കുക) 4. ഈ മാവ് ഏകദേശം 2 മണിക്കൂർ അടച്ചു വെച്ച് പുളിക്കാൻ അനുവദിക്കുക 5. പാനിൽ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ ഉരുണ്ടകളാക്കി മാവ് എണ്ണയിലേക്ക് ഇട്ട് മീഡിയം തീയിൽ പൊരിച്ചെടുക്കുക