മെഴുവേലിയുടെ പുണ്യാളൻ; വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ-2025 St. George Salem Mezhuveli.
Husa Busa Vlogs
0:00 / 0:00
മെഴുവേലിയുടെ പുണ്യാളൻ; വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ-2025 St. George Salem Mezhuveli.
1 045 просмотров · 1 г. назад
Husa Busa Vlogs
31,7 тыс. подписчиков
1 045 просмотров · 1 г. назад
മെഴുവേലിയിലെ ജോർജ്ജിയൻ തീർത്ഥാടനകേന്ദ്രം...
St. George Salem Jacobite Syrian Church, Mezhuveli
Georgian Pilgrim Centre, Mezhuveli.
പുരാതനകാലം മുതൽ മിക്ക മതങ്ങളിലും തീർഥാടന സമ്പ്രദായം നിലനിന്നിരുന്നു. ഭൗതികമോ ആത്മീയമോ ആയ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് തീർഥാടനം നടത്തുന്നത്. രോഗശാന്തിക്കായും സന്താനലബ്ധിക്കായും സമ്പദ്സമൃദ്ധിക്കായും തീർഥാടനം നടത്തുന്നു. ഉദ്ദിഷ്ട കാര്യം നടന്നതിന്റെ ഉപകാരസ്മരണയും, തീവ്രഭക്തിയും തീർഥാടനത്തിനു പ്രചോദനമേകുന്നു. മതപരമായ ഉദ്ദേശ്യങ്ങൾ സഫലമാകുന്നതിനു പുറമേ പുതിയ സ്ഥലങ്ങൾ കാണുവാനും കൂടുതൽ മനുഷ്യരെ പരിചയപ്പെടുവാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
ഏതെങ്കിലും ഒരു വിശുദ്ധവ്യക്തിയുടേയൊ ആരാധനാമൂർത്തിയുടേയൊ ജീവിതവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളിൽ പോയി പ്രാർഥിച്ചാൽ അവർ കൂടുതൽ പ്രസാദിക്കും എന്ന വിശ്വാസമാണ് തീർഥാടനത്തിന് മുഖ്യ ആധാരം. വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയങ്ങൾ, അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ തുടങ്ങിയവ തീർഥാടന കേന്ദ്രങ്ങളായിത്തീരുന്നു. അനേകം തീർഥാടകർ നിരവധി ക്ളേശങ്ങൾ സഹിച്ചും ദീർഘദൂരം യാത്രചെയ്തും തീർഥാടന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നു.
പത്തനംതിട്ട ജില്ലയിലെ മെഴുവേലി എന്ന ഗ്രാമപ്രദേശത്താണ് സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് (മലങ്കാവ് പള്ളി)പള്ളി സ്ഥിതിചെയ്യുന്നത് .അത്ഭുത സിദ്ധികൾക്ക് പ്രശസ്തിയാർന്ന ഈ ദൈവാലയം വി.ഗീവറുഗീസ് സഹദായുടെ നാമത്തിൽ 103 വർഷങ്ങൾക്ക് മുമ്പാണ് സ്ഥാപിച്ചത്.നാജാതി മതസ്ഥർ ഒത്തുകൂടുകയും പ്രാർത്ഥനയോടും,ഭയഭക്തിയോടും മധ്യസ്ഥന്റെ മുമ്പിൽ അപേക്ഷിക്കുമ്പോൾ അവരുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിക്കുന്നതുകൊണ്ടാണ് ഈ ദൈവാലയത്തിലേക്ക് വിശ്വാസികൾ എത്തുന്നത്. യാക്കോബായ സഭയുടെ ശ്രേഷ്ട കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഈ ദൈവാലയത്തെ മലങ്കരയിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും കിടങ്ങന്നൂർ കുരിശിൻതൊട്ടിയിൽ നൂറുകണക്കിന് വിശ്വാസി സമൂഹത്തെ സാക്ഷിനിർത്തി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അറിയിക്കുകയും ചെയ്തു. തുമ്പമൺ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തയുമായ അഭി.യൂഹാന്നോൻ മോർ മിലിത്തിയോസ് കാതോലിക്ക ബാവയുടെ കല്പന വായിക്കുകയും ചെയ്തതോടെ ഇനിമുതൽ മലങ്കാവ് പള്ളി ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടും.
Drone Visuals : James Joseph
Tags
#trending
#trendingvideo
#viral
#viralvideo
#stgeorge
#stgeorgechurch
#perunnal
#church
#rasa
#chenda
#chendamelam
#malayalam
#bandset
#husabusavlogs