Перейти к содержимому

വിഴിഞ്ഞം തുറമുഖം കൊണ്ട് മലയാളിക്ക് പണം കിട്ടുമോ? Ships Will Come—Will Jobs? Vizhinjam Test Kerala

Channel I'M

0:00 / 0:00

വിഴിഞ്ഞം തുറമുഖം കൊണ്ട് മലയാളിക്ക് പണം കിട്ടുമോ? Ships Will Come—Will Jobs? Vizhinjam Test Kerala

91 892 просмотра · 1 г. назад
Channel I'M
270 тыс. подписчиков
91 892 просмотра · 1 г. назад
ലോകമാകെ ഡയറക്ട് കണക്റ്റിവിറ്റിയുള്ള വിഴിഞ്ഞത്ത്, ലോകത്ത് നിന്നാകമാനം കപ്പൽ വന്നുപോകുന്ന വിഴി‍ഞ്ഞത്ത്, അതിന്റെ ഉടമസ്ഥരായ, മലയാളികളായ നമ്മൾ നിസ്സംഗരായി ഇരിക്കുകയാണോ? വിഴിഞ്ഞം നമ്മുടെ അഭിമാന തുറുമുഖമായി എന്തിനും തയ്യാറായി നിൽക്കുമ്പോ, കുടുംബശ്രീ യൂണിറ്റുകൾ പോലെ സക്രിയമായ സംരംഭക യൂണിറ്റുകൾ ഇവിടെയുള്ളപ്പോ, എന്തുകൊണ്ട് എക്സോറ്റിക് ഫ്ലവർ എക്സ്പോർട്ട് പോലെയുള്ള അനവധിനിരവധി പണം വരുന്ന സാധ്യതകൾ നമുക്ക് ശ്രമിച്ചൂടേ? അങ്ങനെ ചെയ്താൽ എത്ര ലക്ഷം രൂപയായിരിക്കും മാസമാസം കേരളത്തിലെത്തുക? നൂറ്റാണ്ടുകളായി തുറമുഖത്തിന്റെ വീരചരിതമുള്ള എത്രയോ അഴിമുഖങ്ങൾ രാജ്യത്തുണ്ട്. മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, മദ്രാസ് തുറമുഖങ്ങൾ പോലെ.. എന്തിന് നമ്മുടെ കൊച്ചി തുറമുഖം നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞതാണ്. പക്ഷെ, 2024 ഡിസംബറിൽ ഒഫീഷ്യലി കമ്മീഷൻ ചെയ്ത വിഴിഞ്ഞത്തിന് ഈ പറഞ്ഞ പോർട്ടുകൾക്കൊന്നുമില്ലാത്ത, അപൂർവ്വമായ, ഒരു യുണീഖായ, പ്രാധാന്യമുണ്ട്. അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളുമായും കണക്റ്റഡായി കിടക്കുകയാണ് വിഴിഞ്ഞം. ഇന്ത്യയുടെ ആകെ സമുദ്രാശ്രിത എക്കോണമിയെ തിരുത്തിയെഴുതാൻ കെൽപ്പുള്ള വിഴിഞ്ഞം. ധാതു നിക്ഷേപമോ , ഖനനമോ, റോമെറ്റീരിയൽ പ്രൊ‍ഡക്ഷനോ വമ്പൻ ഫാക്ടറികളോ ഒന്നും ഇല്ലാത്ത കേരളത്തിന് സാമ്പത്തികമായി വൻകിട സ്വപ്നം കാണാനും സംസ്ഥാനത്തിന്റെയാകെ ജി‍ഡിപിയുടെ ഇന്ധനമാകാനും പറ്റുന്ന വിഴിഞ്ഞം. ലോകം മുഴുവൻ മാർക്കറ്റാക്കി മാറ്റാൻ കേരളത്തിന് കരുത്തുപകരുന്ന വിഴിഞ്ഞം. ആ വിഴിഞ്ഞത്തേക്കുറിച്ച് അധികമാരും സംസാരിച്ചിട്ടില്ലാത്ത സാധ്യതകളെക്കുറിച്ചാണ് എഡിറ്റോറിയൽ ഇൻസൈറ്റ്സ് വിശകലനം ചെയ്യുന്നത്. ഒപ്പം നമ്മൾ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന സമയത്തെക്കുറിച്ചും. Vizhinjam International Seaport | Adani's Vizhinjam Port | Vizhinjam job opportunities | Shipping| Logistics| Trivandrum Port| Subscribe Channeliam YouTube Channels here: Malayalam ►    / channelim   English ►    / channeliamenglish   Tamil ►    / channeliamtamil   Hindi ►    / channeliamhindi   Stay connected with us on: ►   / channeliampage   ►   / channeliam   ►   / channeliamdotcom   ►   / channeliam   ►https://whatsapp.com/channel/0029Va5C...