മിണ്ടാതെ ഇറങ്ങിപ്പോരേണ്ട 4 സന്ദർഭങ്ങൾ | The Power of Silent Detachment
Life thoughts by Shaji Manshad
0:00 / 0:00
മിണ്ടാതെ ഇറങ്ങിപ്പോരേണ്ട 4 സന്ദർഭങ്ങൾ | The Power of Silent Detachment
15 457 просмотров · 1 дн. назад
Life thoughts by Shaji Manshad
85,1 тыс. подписчиков
15 457 просмотров · 1 дн. назад
നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാൾക്ക് മുന്നിൽ നമ്മുടെ സങ്കടം എന്താണെന്ന് ബോധ്യപ്പെടുത്താൻ നമ്മൾ കുത്തിയിരുന്ന് ഒരുപാട് സംസാരിക്കാറുണ്ട് അല്ലേ? നമ്മുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ഇങ്ങനെ ഒരുപാട് വിശദീകരണങ്ങൾ കൊടുക്കുന്നത് നമുക്ക് ഒരിക്കലും അവരിൽ നിന്ന് ബഹുമാനം നേടിത്തരില്ല. പകരം നമ്മുടെ മനസ്സിന്റെ സമാധാനം അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റാൻ പറ്റുന്ന ഒന്നാണെന്ന് അവർക്ക് തോന്നിപ്പിക്കുകയേ ഉള്ളൂ.
ഈ വീഡിയോയിലൂടെ 'സൈലന്റ് ഡിറ്റാച്ച്മെന്റിനെ' (Silent Detachment) കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. നമ്മളെ ബഹുമാനിക്കാത്ത ഒരാളിൽ നിന്നും തികച്ചും ശാന്തമായി, നമ്മുടെ ആത്മാഭിമാനം പണയം വെക്കാതെ എങ്ങനെ മാറിനിൽക്കാം എന്ന് ഇതിലൂടെ മനസ്സിലാക്കാം. നമ്മൾ തിരിച്ചു പ്രതികരിക്കുമ്പോൾ അവർ ആഗ്രഹിക്കുന്ന അറ്റൻഷൻ തന്നെയാണ് അവർക്ക് കിട്ടുന്നത്. എന്നാൽ നമ്മുടെ മൗനം ഈ പാറ്റേണിനെ എങ്ങനെ തകർക്കുമെന്നും, പിണങ്ങിയിരിക്കുന്നതും (Silent Treatment) മൈൻഡ് ചെയ്യാതെ മാറിനിൽക്കുന്നതും (Silent Detachment) തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.