പ്രകാശിതരാകുക - പാസ്റ്റർ സന്തോഷ് ജോയി
Chicago Prayer Line
0:00 / 0:00
പ്രകാശിതരാകുക - പാസ്റ്റർ സന്തോഷ് ജോയി
37 просмотров · 7 дней назад
Chicago Prayer Line
722 подписчика
37 просмотров · 7 дней назад
സങ്കീർത്തനങ്ങൾ 34:5-6 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
നാം ദൈവത്തിൽ ഏകാഗ്രതയോടിരിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതത്തിൽ വിടുതലുണ്ടാകും. ദൈവത്തിന്റെ മുഖത്തേക്ക് മാത്രമാണ് നാം നോക്കുന്നതെങ്കിൽ നമ്മുടെ മുഖം ഒരിക്കലും ലജ്ജിച്ചു പോകയില്ല
യേശുവിനെ പരസ്യശുസ്രൂഷയിൽ അനുഗമിച്ചവർ പല ഉദ്ദ്യേശത്തോടുകൂടെയായിരുന്നു. എന്നാൽ നിത്യജീവനുവേണ്ടി അനുഗമിച്ചവർക്കു അത് ലഭിച്ചു.
യെശയ്യാ 38: 2-3, 5 അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
5. നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
ദൈവീക ദൂതുകൾ തിരിച്ചറിയുവാനും അത് ഏറ്റെടുക്കാവാനും നമുക്ക് കഴിയണം.