ഒരു മഴയെങ്കിലും....
സംഗീതലയം
0:00 / 0:00
ഒരു മഴയെങ്കിലും....
442 просмотра · 7 дн. назад
സംഗീതലയം
501 подписчик
442 просмотра · 7 дн. назад
ഒരു മഴയെങ്കിലും… 🌧️🌸
ഒരു മഴയെങ്കിലും നിനക്കൊപ്പം നടക്കണം…
പൂമഴ പൊഴിയുന്ന വഴിയിലൂടെ,
ഒരു കുടക്കീഴിൽ മൗനമായ് ചേർന്നിരുന്ന്,
പറയാതെ പോയ പ്രണയമൊക്കെയും
മഴത്തുള്ളികളോട് പങ്കുവെക്കണം…
നിലാവു പൂക്കുന്ന സന്ധ്യയിൽ,
നിന്റെ വിരൽത്തുമ്പിൽ വിരൽ ചേർത്ത്,
ഈറനണിഞ്ഞ വഴികളിലൂടെ
ഒരായിരം സ്വപ്നങ്ങളുമായി
നിന്നോടൊപ്പം നടന്നുതീരണം…
ഒരു മഴയെങ്കിലും…
നീയും ഞാനും മാത്രമുള്ളൊരു മഴ…
കാലം മറന്നുപോയാലും
ഹൃദയം മറക്കാത്തൊരു പ്രണയമഴ… ❤️
(വെള്ളിമൺ ഡെമാസ്റ്റൻ)