തിരികെ വരുമോ... 🦜
സംഗീതലയം
0:00 / 0:00
തിരികെ വരുമോ... 🦜
1 351 просмотр · 2 нед. назад
സംഗീതലയം
501 подписчик
1 351 просмотр · 2 нед. назад
തിരികെ വരുമോ ആ മധുരമാം കാലം
തിരുമുറ്റം പൂത്തൊരു ബാല്യകാലം
ഊഞ്ഞാലിലാടും കാറ്റിന്റെ താളം
ഉള്ളിൽ നിറയ്ക്കുന്നു ഓർമ്മപ്പൂത്താലം
മുറ്റത്തെ മാവിൻ തണലിലിരിക്കാൻ
മനസ്സിന്നുംപോകുന്നു ഓർമ്മകൾ തേടി
കരിവള പൊട്ടിയ കൈകളിൽ നോക്കും
കൂട്ടുകാരിതൻ മുഖം മറക്കുവതെങ്ങനെ
മുത്തശ്ശി ചൊല്ലിയ പഴങ്കഥയിന്നും
മുത്തുമണിതൂകുന്നുമനസ്സിന്റെ ഉള്ളിൽ
അമ്മിഞ്ഞപ്പാലിൻ മാധുര്യം തൂകും
അന്നത്തെ കാലം മറക്കുവതെങ്ങനെ…
(വെള്ളിമൺ ഡെമാസ്റ്റൻ)