Перейти к содержимому

പ്രവാസി പെൻഷൻ: പ്രതീക്ഷയുടെ നിക്ഷേപമോ, അതോ കടുത്ത ടെൻഷനോ?

Malayalam Vazhikatty

0:00 / 0:00

പ്രവാസി പെൻഷൻ: പ്രതീക്ഷയുടെ നിക്ഷേപമോ, അതോ കടുത്ത ടെൻഷനോ?

7 103 просмотра · 2 мес. назад
Malayalam Vazhikatty
86,5 тыс. подписчиков
7 103 просмотра · 2 мес. назад
നാടിന്റെ നെടുംതൂണുകൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന പ്രവാസികൾ... സ്വന്തം വിയർപ്പും ചോരയും വിദേശ മണ്ണിൽ പകുത്തു നൽകി, ഒരു നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയ മനുഷ്യർ. വിദേശത്ത് ആകാശത്തോളം ഉയരമുള്ള സ്വപ്നങ്ങളുമായി വണ്ടി കയറുമ്പോൾ, ഓരോ പ്രവാസിയുടെയും ഉള്ളിൽ ഒരു ആധിയുണ്ട്... 'നാളെ എന്റെ വാർദ്ധക്യത്തിൽ എനിക്ക് ഒരു താങ്ങാവാനാരുണ്ട്?' എന്ന ചോദ്യം.മറ്റൊരുവിധത്തിൽ പറഞ്ഞാല്. ഒരു മനുഷ്യൻ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങൾ മറ്റൊരു രാജ്യത്ത് ചെലവഴിക്കുന്നു... വെയിലും ചൂടും തണുപ്പും സഹിക്കുന്നു... കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കുന്നു... സ്വന്തം മക്കളുടെ ബാല്യവും, മാതാപിതാക്കളുടെ വാർദ്ധക്യവും പലപ്പോഴും ഫോണിലൂടെ മാത്രം കാണുന്നു... എന്തിനാണ്? ഒരേയൊരു പ്രതീക്ഷയിൽ... “ഇന്ന് ഞാൻ മാറ്റിവയ്ക്കുന്ന ചെറിയൊരു തുക, നാളെ എന്റെ ജീവിതത്തിന്റെ താങ്ങായി മാറും...” ആ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരള സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡും, പ്രവാസി പെൻഷനും ആരംഭിക്കുന്നത്. മറ്റ്‌ സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത, വിദേശ മലയാളികൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച ഒരു സുവർണ്ണ പദ്ധതി. അന്നത് പ്രവാസികൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു... ഭാവിയിലേക്കുള്ള ഒരു സുരക്ഷിത നിക്ഷേപം. പക്ഷേ, ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. പ്രതീക്ഷയോടെ തുടങ്ങിയ ആ പദ്ധതി ഇന്ന് ലക്ഷക്കണക്കിന് പ്രവാസികളുടെ നെഞ്ചിലെ ഒരു വലിയ 'ടെൻഷൻ' ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി പ്രവാസി പെൻഷൻ പൂർണ്ണമായി മുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ അവസ്ഥ? പ്രവാസികൾ ഇത്രയധികം ആശ്രയിക്കുന്ന ഈ പദ്ധതി എങ്ങോട്ടാണ് പോകുന്നത്? വളരേ ലളിതമായി പറഞ്ഞാല് പ്രവാസി പെൻഷൻ എവിടെ? മാസംതോറും അംശാദായം അടച്ചവർക്ക് പെൻഷൻ ലഭിക്കാതെ പോയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. പെൻഷൻ കിട്ടുമോ? എപ്പോൾ കിട്ടും? കുടിശ്ശിക എപ്പോൾ തീരും? പദ്ധതി മുന്നോട്ടുപോകുമോ? അംശാദായം ഇനി അടയ്ക്കണോ? അടയ്ക്കാതെ നിന്നാൽ എന്താകും? ഇവയ്ക്കൊന്നും വ്യക്തമായ മറുപടി ലഭിക്കാത്ത അവസ്ഥ. അതുകൊണ്ടുതന്നെ ഇന്ന് പ്രവാസി പെൻഷൻ എന്നത് ഒരു പെൻഷൻ പദ്ധതി മാത്രമല്ല... പ്രവാസികളുടെ ഒരു വലിയ ടെൻഷൻ കൂടിയാണ്.