Перейти к содержимому

MahaSudarsana yantra from Kerala Manthrikam | K.P.Sreevasthav Alathur Palakkad 9447320192

K.P.SREEVASTHAV astrologer

0:00 / 0:00

MahaSudarsana yantra from Kerala Manthrikam | K.P.Sreevasthav Alathur Palakkad 9447320192

418 просмотров · 1 мес. назад
K.P.SREEVASTHAV astrologer
214 тыс. подписчиков
418 просмотров · 1 мес. назад
#bestastrologerinkerala #top10astrologerinkerala #famousastrologerinkerala #greatastrologerinkerala #onlineaatrologerinkerala #bestastrologerinpalakkad #bestastrologer #famousastrologer #onlineastrologer #sreevasthav #keralaastrologer #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam #alathurastrologer #palakkadastrologer #keralaastrology #malayalamastrologer #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ #ആലത്തൂർശ്രീവാസ്തവ് #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ #കേരളജ്യോതിഷം #കേരളജ്യോത്സ്യൻ www.keralaastrologer.in ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിൻ്റെ ഏറ്റവും ശക്തമായ ആയുധമായ സുദർശന ചക്രത്തിൻ്റെ പ്രതീകാത്മക രൂപമാണ് മഹാസുദർശന യന്ത്രം. രോഗ ദുരിതങ്ങൾ അകറ്റാനും, ശത്രുദോഷം, ആഭിചാരം, ഭയം എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കാനുമാണ് ഈ യന്ത്രം ധരിക്കുന്നതും വീടുകളിലോ സ്ഥാപനങ്ങളിലോ വെച്ച് പൂജിക്കുന്നതും. സൂര്യൻ്റെ അമിതമായ ചൂടും പ്രകാശവും കാരണം വിശ്വകർമ്മാവിന്റെ മകളും സൂര്യൻറെ ഭാര്യയുമായ സംജ്ഞയ്ക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ പ്രയാസമായി. അതിനൊരു പരിഹാരമെന്നോണം സംജ്ഞയുടെ പിതാവും ദേവശില്പിയുമായ വിശ്വകർമ്മാവ് സൂര്യൻ്റെ തേജസ്സ് അല്പം കുറയ്ക്കാനായി സൂര്യഭഗവാൻറെ അദ്ദേഹത്തിൻറെ തേജസിനെ അല്പം വേർപ്പെടുത്തി. അങ്ങനെ സൂര്യനിൽ നിന്ന് വേർപെടുത്തിയ അത്യുഗ്രമായ തേജസ്സിൽ നിന്നാണ് വിശ്വകർമ്മാവ് മഹാവിഷ്ണുവിനായി 'സുദർശന ചക്രവും', ശിവനായി 'ത്രിശൂലവും', സുബ്രഹ്മണ്യനായി 'വേലും' നിർമ്മിച്ചു നൽകിയത് എന്നാണ് പുരാണകഥ. മഹാവിഷ്ണുവിൻ്റെ കൈയ്യിലുള്ള 'സുദർശന ചക്രം' വെറുമൊരു ആയുധം മാത്രമല്ല, വിഷ്ണുവിൻ്റെ ചേതനയും ചൈതന്യവും നിറഞ്ഞ ഒന്നാണ്. ഈ ചക്രത്തിൻ്റെ അധിഷ്ഠാന ദൈവമായി മഹാവിഷ്ണു തന്നെ സ്വയം രൂപം കൊള്ളുന്നതാണ് സുദർശനമൂർത്തി. മഹാവിഷ്ണുവിൻ്റെ രൗദ്ര-സംഹാര ഭാവമാണ് സുദർശന മൂർത്തി. സാധാരണയായി വിഷ്ണു ശാന്തരൂപിയാണെങ്കിൽ, ധർമ്മ സംരക്ഷണത്തിനായി ഉഗ്രരൂപം കൈക്കൊള്ളുന്ന സന്ദർഭങ്ങളിലാണ് സുദർശന മൂർത്തിയായി ആരാധിക്കപ്പെടുന്നത്. മഹാസുദർശന ഹോമം നടത്തുന്നതും മഹാസുദർശന യന്ത്രം ധരിക്കുന്നതും വലുതായ ശത്രു ഭയത്തെ ഇല്ലാതാക്കുന്നതാണ്, ദുഷ്ടശക്തികൾ, ദൃഷ്ടിദോഷം, ബാധാദോഷങ്ങൾ എന്നിവയിൽ നിന്ന് കവചമായി ഭക്തനെ സംരക്ഷിക്കുന്ന യന്ത്രമാണ് മഹാസുദർശന യന്ത്രം. സുദർശനമൂർത്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് യന്ത്രം എഴുതാൻ തുടങ്ങാവുന്നതാണ് ഭഗവാൻറെ ധ്യാന മന്ത്രം ഇപ്രകാരമാണ് കല്പാന്തർക്കപ്രകാശം ത്രിഭുവനമഖിലം തേജസാ പൂരയന്തം രക്താക്ഷം പിംഗകേശം രിപുകുലഭയദം ഭീമദംഷ്ട്രാട്ടഹാസം ചക്രം ശംഖം ഗദാബ്ജേ പൃഥുതരമുസലം ചാപപാശാങ്കുശാൻ സ്വൈർ- ബ്ബിഭ്രാണം ദോർഭിരാദ്യം മനസി മുരരിപും ഭാവയേച്ചക്രസംജ്ഞം. ​"പ്രളയകാലത്തെ സൂര്യനെപ്പോലെ അത്യുഗ്രമായി തിളങ്ങുന്നവനും, തൻ്റെ തേജസ്സുകൊണ്ട് മൂന്നു ലോകങ്ങളെയും പ്രകാശിപ്പിക്കുന്നവനും, ചുവന്ന കണ്ണുകളും അഗ്നിജ്വാലകൾ പോലെയുള്ള മുടിയുമുള്ളവനും, ശത്രുക്കൾക്ക് ഭയം നൽകുന്നവനും, ഭയാനകമായ കോമ്പല്ലുകളോടും അട്ടഹാസത്തോടും കൂടിയവനും, തൻ്റെ കൈകളിൽ ചക്രം, ശംഖ്, ഗദ, താമര, വലിയ ഉലക്ക, വില്ല്, പാശം, അങ്കുശം എന്നിവ ധരിച്ചിരിക്കുന്നവനും, 'ചക്രരൂപിയായ സുദർശനമൂർത്തി' എന്ന് അറിയപ്പെടുന്നവനുമായ ആദിദേവനും മുരാസുരനിഗ്രഹിയുമായ മഹാവിഷ്ണുവിനെ ഞാൻ എൻ്റെ മനസ്സിൽ ധ്യാനിക്കുന്നു." എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം ഈ പറഞ്ഞ പോലെ ഭഗവാനെ സങ്കൽപ്പിച്ചുകൊണ്ട് യന്ത്രം എഴുതാം ചെമ്പ് വെള്ളി സ്വർണ്ണം മുതലായ ലോഹങ്ങളിൽ യന്ത്രം എഴുതാവുന്നതാണ് യന്ത്രം എഴുതി കഴിഞ്ഞതിനുശേഷം ജലാധിവാസം ചെയ്യണം, പിറ്റേദിവസം യന്ത്രത്തിനെ എടുത്ത് പുറ്റുമണ്ണുകൊണ്ട് തേച്ചുകഴുകാം, പിന്നെ നാൽപ്പാമരപൊടി കൊണ്ടും തേച്ചു കഴുകി പുണ്യാഹം ജപിച്ചു തളിക്കണം, ശേഷം കലശമാടി സുദർശനമൂർത്തിയെ വിധിപ്രകാരം ആവാഹിച്ച് സപരിവാരം പൂജിക്കണം, പൂജയോടുകൂടി തന്നെ പ്രാണപ്രതിഷ്ഠാ മന്ത്രവും തൊട്ട് ജപിക്കാം, ശേഷം മഹാസുദർശനമന്ത്രം യഥാശക്തി തൊട്ടു ജപിക്കണം ജപത്തിന്റെ പത്തിലൊന്ന് ഹോമിച്ച് സമ്പാദം സ്പർശിക്കുകയും ചെയ്തതിനു ശേഷം സാധകന് ധരിക്കുവാനോ സ്ഥാപിക്കുവാനോ ആയി നൽകാവുന്നതാണ്. ഭൂതപ്രേതപിശാചാഭിചാരദോഷഹരം പരം ശത്രുസംഹാരകം സർവ്വലോകവശ്യകരം തഥാ. ​"ഈ സുദർശന യന്ത്രം വീട്ടിൽ സ്ഥാപിക്കുകയോ ധരിക്കുകയോ ചെയ്യുന്നതിലൂടെ ഭൂതം, പ്രേതം, പിശാച് എന്നിവ കൊണ്ടുള്ള ബാധകളും, ക്ഷുദ്രാഭിചാര ദോഷങ്ങളും പൂർണ്ണമായി അകലുന്നു. ഇത് ശത്രുഭയം ഇല്ലാതാക്കുകയും സകലരുടെയും പ്രീതിയും അനുകൂലതയും നേടിയെടുക്കുകയും ചെയ്യും. ധനധാന്യധരാനാരീസത്ക്കീർത്ത്യാദിക മാവഹേത് ബഹൂനാ കിമിഹോക്തേന വാഞ്ഛിതാർത്ഥാൻ ഹി സർവ്വശ്ശഃ ധനം, ധാന്യം, വസ്‌തുവഹകൾ, കുടുംബസുഖം, നല്ല കീർത്തി എന്നിവയെല്ലാം ഈ യന്ത്രം പ്രധാനം ചെയ്യുന്നു. ​കൂടുതലായി എന്താണ് പറയേണ്ടത്, വിധിപ്രകാരം ആരാധിച്ചാൽ ആഗ്രഹിക്കുന്ന സകല കാര്യങ്ങളും ഇത് സാധിച്ചു തരുന്നതാണ്. ഏതു പോലെ എന്നാൽ, കല്പവല്ലി തഥാ കാമധേനുശ്ചാപി യഥാർത്ഥിനാം ദദാതി വിധൃതം ചക്ര യന്ത്രമേതന്ന സംശയഃ ആഗ്രഹിച്ച ചോദിക്കുന്നവർക്ക് എല്ലാം നൽകുന്ന കൽപകവൃക്ഷം പോലെയും 'കാമധേനു' പോലെയും ചോദിക്കുന്നതെന്തും നൽകാൻ ഈ സുദർശന യന്ത്രത്തിന് സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്നാണ് ഇതിൻറെ ഫലശ്രുതിയിൽ അർത്ഥമാക്കുന്നത്