Перейти к содержимому

കൃഷിയിൽ മുഴുകി വിവാഹം മറന്ന അനിൽകുമാർ

coral media

0:00 / 0:00

കൃഷിയിൽ മുഴുകി വിവാഹം മറന്ന അനിൽകുമാർ

519 просмотров · 1 мес. назад
coral media
783 подписчика
519 просмотров · 1 мес. назад
കൊല്ലം ജില്ലയിലെ ഇളമാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ പുലിക്കുഴിയിൽ ഉൾപ്പെടുന്ന മനോഹര ഗ്രാമമാണ് പാറംകോട്. ചേതോഹരമായ പ്രകൃതിയും കാർഷിക സംസ്കാരം ഇഴചേർന്ന ജനങ്ങളുമുള്ള ഈ നാട്ടിലെ പ്രമുഖമായ ഒരു കർഷക കുടുംബമാണ് കടുക്കറകുന്നത്ത് വീട്. ഇവിടത്തെ ഗൃഹനാഥനായിരുന്ന ദിവാകരൻപിള്ള 13 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ആരോഗ്യമുള്ള കാലം വരെയും അദ്ദേഹം ഒരു വലിയ കർഷകനായിരുന്നു. അഞ്ചാറ് സ്ഥിരം കർഷക തൊഴിലാളികളും നെൽകൃഷിയും കൊയ്ത്തും മെതിയുമെല്ലാം ഏറെക്കാലം നിലനിന്ന ഈ കുടുംബത്തിൽ ദിവാകരൻപിള്ളയുടെ കാർഷിക പാരമ്പര്യം ഇപ്പോൾ തുടർന്നു വരുന്നത് 50 കാരനായ മകൻ അനിൽകുമാറാണ്. അദ്ദേഹത്തിൻ്റെ അച്ഛൻ നെൽകൃഷിക്ക് മാത്രം പ്രാധാന്യം കൊടുത്തിരുന്ന ഒരു പരമ്പരാഗത കർഷകനായിരുന്നു. പിതാവിൻ്റെ പാതയിൽ നിന്നും വ്യത്യസ്തമായി വിവിധ തരം വാഴകളും അടയ്ക്കയും ചേമ്പും ചേനയുമെല്ലാം അനിൽകുമാർ 70 സെൻ്റ് കൃഷി ഭൂമിയിൽ ചെയ്തുവരുന്നു. വരൂ... നമുക്ക് അനിൽകുമാറിൻ്റെ കൃഷിയെക്കുറിച്ച് കൂടുതൽ അറിയാം... വാളകം സ്വദേശിയായ രത്നമ്മ ദിവാകരൻപിള്ളയുടെ ഭാര്യയായി കടുക്കറക്കുന്നത്ത് വീട്ടിൽ എത്തുമ്പോൾ പുന്നെല്ലിൻ്റെ മണവും കാർഷിക സമൃദ്ധിയുടെ സമഞ്ജസമായ ഒരു സംസ്കാരമായിരുന്നു അവിടെ നിറഞ്ഞുനിന്നിരുന്നത്. കാലം മാറിയപ്പോൾ കൃഷി അന്യമാകുന്നിടത്ത് നഷ്ടപ്രതാപത്തിൻ്റെ ഇന്നലെകൾ രത്നമ്മ ഓർത്തെടുക്കുന്നത് പുതിയ തലമുറയ്ക്ക് കൗതുകകരമാണ്. കൃഷിയുമായുള്ള അഗാധപ്രണയത്താൽ വിവാഹം കഴിക്കാനോ കുടുംബജീവിതം നയിക്കാനോ ഈ ഗ്രാമീണ കർഷകന് സാധിച്ചിട്ടില്ല. ഇനിയൊരു വിവാഹം വേണ്ടെന്നും തൻ്റെ എല്ലാ ആനന്ദവും സംതൃപ്തിയും കാർഷിക വൃത്തിയിലാണെന്ന് വാദിക്കുന്ന അനിൽകുമാർ നിഷ്കളങ്കനായ ഒരു ഗ്രാമീണ കർഷകനാണ്.