കുതിച്ചുയര്‍ന്ന് പ്രളയ്, ആകാശത്ത് ഇന്ത്യന്‍ വിപ്ലവം, പ്രതിരോധത്തില്‍ ഇരട്ട നേട്ടം | Pralay Missile
Keralakaumudi News
0:00 / 0:00
കുതിച്ചുയര്‍ന്ന് പ്രളയ്, ആകാശത്ത് ഇന്ത്യന്‍ വിപ്ലവം, പ്രതിരോധത്തില്‍ ഇരട്ട നേട്ടം | Pralay Missile
5 000 просмотров · 8 ч назад
Keralakaumudi News
1,25 млн подписчиков
5 000 просмотров · 8 ч назад
ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ എന്തുകൊണ്ട് ആണ് പ്രളയ് മിസൈലിന്റെ പരീക്ഷണ വിജയം ഇത്രയധികം പ്രാധാന്യം നേടുന്നത്? ഒരു മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്നതിനപ്പുറം, രാജ്യത്തിന്റെ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് എത്രത്തോളം കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുന്നു എന്നതിന്റെ തെളിവ് കൂടി ആണിത്. പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച പ്രളയ് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണപ്പറക്കല്‍ ആണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ 11 മണി 10 മിനിറ്റിന് ഒഡിഷ തീരത്ത് ആയിരുന്നു പരീക്ഷണം. പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചത് ആയി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
എന്താണ് പ്രളയ് മിസൈല്‍?
ലളിതമായി പറഞ്ഞാല്‍, കരയില്‍ നിന്ന് തൊടുത്തുവിട്ട് കരയിലെ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. പ്രധാനമായും കരസേനയുടെയും വ്യോമസേനയുടെയും പ്രതിരോധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ എന്നിവയെ നേരിടാന്‍ ഉപയോഗിക്കാവുന്ന പരമ്പരാഗത യുദ്ധമുനകള്‍ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്.
Why is the successful test of the Pralay missile so significant for India's defence sector?
Beyond the successful launch of a missile, the achievement demonstrates India's ability to develop powerful defence systems using indigenous technology.
The Defence Research and Development Organisation (DRDO) has successfully completed the test flight of the Pralay ballistic missile, indigenously designed and developed in India. The test was conducted off the Odisha coast at 11:10 am on Thursday. Defence Minister Rajnath Singh announced that all the objectives of the test had been successfully achieved.
What is the Pralay missile?
Simply put, Pralay is a land-based ballistic missile designed to strike targets on the ground. It has been developed primarily to meet the defence requirements of the Indian Army and Indian Air Force.
The missile is capable of carrying conventional warheads to target enemy military installations, infrastructure and other strategically important locations.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#PralayMissile #DRDO #IndianDefence #BallisticMissile #MissileTest #DefenceTechnology #indianarmy