സ്കൂളിൽ നാളെയും പോകാം പക്ഷെ തോണിയിൽ വരുന്ന ചാമുണ്ഡി അമ്മയെ ഇന്നല്ലേ കാണാൻ പറ്റു #kasaragod #story
Amma Bhaaratham
0:00 / 0:00
സ്കൂളിൽ നാളെയും പോകാം പക്ഷെ തോണിയിൽ വരുന്ന ചാമുണ്ഡി അമ്മയെ ഇന്നല്ലേ കാണാൻ പറ്റു #kasaragod #story
215 просмотров · 12 ч назад
Amma Bhaaratham
138 тыс. подписчиков
215 просмотров · 12 ч назад
തുലാം 10 പത്താമുദയത്തിന് എന്റെ നാടായ കാസറഗോഡ് ഉൾപ്പെടെ മലബാർ ദേശം മുഴുവൻ ഒരു തെയ്യക്കാലത്തിലേക്കു കൂടി സഞ്ചരിച്ചു തുടങ്ങും. കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മോനാച്ച ഗ്രാമത്തിലേക്ക് തോണിയിലേറി തെയ്യകോലങ്ങൾ എത്തുന്നത്തോടെ മലബാർ ദേശം മുഴുവൻ തോറ്റം പാട്ടുകളാൽ അനുഗ്രഹീതമാകും.
Bindu Venmana
കാലിച്ചാൻ അഥവാ കാലിച്ചേകോൻ:
കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം.
തുലാം പത്തിനും പതിനൊന്നിനും ഉണക്കലരി വേവിച്ചു കാലിച്ചാന് ഊട്ടുന്ന ചടങ്ങ് ഇത്തരം കാവുകളില്‍ പ്രധാനമാണ്. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇത് കാലിച്ചാനൂട്ട് അഥവാ കാലിച്ചേകോനൂട്ട് എന്നാണു അറിയപ്പെടുന്നത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നാണ് ഉണക്കലരി കാലിച്ചാന്‍ മരത്തിലെത്തിക്കുന്നത്. അവിടെ നിന്ന് നിവേദിച്ച ശേഷം എല്ലാ വീടുകളിലും എത്തിക്കും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍ മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ടത്രേ. മേച്ചില്‍ സ്ഥലങ്ങളില്‍ വെച്ച് പാലും പഞ്ചസാരയും അരിയും കൊണ്ട് പായസമുണ്ടാക്കി ദേവതയ്ക്ക് നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്.
#theyyam #kanhangadtheyyam #theyyamkasaragod #kasargodtheyyam #enteyathrakal #travelvlouges #yatra #entegramam #theyyamgod #kalichantheyyam #kalichanoottu #monacha #binduvenmana #venmanabindu