MALAYALAM KAVITHA |ജീവിതാസക്തികൾ | JEEVITHASAKTHIKAL | VINOD AMMAVEED|RAJAN KAILAS|KPM SREEKUMAR
Kaladarppanam
0:00 / 0:00
MALAYALAM KAVITHA |ജീവിതാസക്തികൾ | JEEVITHASAKTHIKAL | VINOD AMMAVEED|RAJAN KAILAS|KPM SREEKUMAR
1 560 просмотров · 4 г. назад
Kaladarppanam
1,44 тыс. подписчиков
1 560 просмотров · 4 г. назад
പ്രക്ഷുബ്ധമായ ജീവിത നാൾ വഴികൾ ..ഒടുവിൽ, സുഖം തന്നെയല്ലയോ എന്ന ചോദ്യത്തിലൊടുങ്ങുന്ന നാളുകൾ .
#A POEM WHICH DEPICTS THE BUSY PURSUIT FOR LIFE AND ITS ENDING..
#ജീവിതാസക്തികൾ
-----------------------
എത്ര ചുരുങ്ങുന്നു നമ്മുടെ സൗഹൃദം
'സുപ്രഭാതം' 'ശുഭരാത്രി'.മാത്രമായ്....
അത്രമേൽ ശുഷ്‌കമാകുന്നോ മനസ്സിലും
പൊട്ടിമുളയ്ക്കേണ്ട തളിരിളം ചില്ലകൾ?
2.
എത്ര കിനാവുകൾ, യാത്രകൾ, കൂട്ടുകാർ
ചെമ്മൺവഴി,തേഞ്ഞവള്ളിചെരുപ്പുകൾ
ചന്തകൾ,ചായക്കടകൾ,കടുംചായ,
കൂടെച്ചവച്ചിറക്കീടും തമാശകൾ,
വായനശാലതൻ വാകമുറ്റത്തണൽ,
കൂട്ടിനു കാറൽ മാർക്സ്,എംഗൽസ്,കുറ്റിപ്പുഴ,
വേർഡ്‌സ്വർത്ത്,കീറ്റ്‌സ്,ചങ്ങമ്പുഴ,ഓയെൻവി,
കുഞ്ഞുണ്ണി,വയലാർ,കടമ്മൻ,പണിക്കരും!
3.
തൊട്ടടുത്തമ്പലക്കുളമുണ്ടവിടെമേൽ-
പ്പടവിലേകാന്തനായ് ധ്യാനമിരിപ്പതും
അന്തിക്കു നിത്യം തൊഴാനവിടെത്തുന്ന
സുന്ദരിപ്പെണ്ണിന്റെ ചിരി കാത്തിരുന്നതും
സ്‌കൂളിന്റെ മുറ്റം,കൊടിമരത്താഴത്ത്
പൊള്ളുന്നചർച്ചയും പാട്ടുംകവിതയും!
കലാസമിതി,നാടകം, ഓണം,വടംവലി,
കാറ്റു കൊണ്ടെത്തിച്ച ഷാപ്പിൻ കറിമണം!
പിന്നെപ്പരീക്ഷ,പഠിത്തം, ലോഡ്ജിൽ മുറി,
കഞ്ഞി,ചമ്മന്തി,യച്ചാറിൻ ദിനങ്ങളും.
മുന്നിലെപ്പെൺഹോസ്റ്റൽ,നിത്യവുംവൈകിട്ടു കൂട്ടുകാരൊത്തു ചരിഞ്ഞനോട്ടങ്ങളും!
ജോലിക്കപേക്ഷ, പരീക്ഷ, മുഖാമുഖം
കൊച്ചി,യനന്തപുരം,തൃശൂർ യാത്രയും
ശംഖുമുഖംകടൽ, മ്യൂസിയം, പാളയം
ബോൾഗാട്ടി,ബോട്ട്ജെട്ടി, നാവികത്താവളം,
രാത്രിപ്പടം,പത്മ, ഷേണായീസങ്ങനെ
പാത്തു പതുങ്ങുന്ന കൗതുകച്ചിന്തകൾ!
5.
സംഖ്യകൾ കൂട്ടുകാരായ് വന്ന ജീവിതം
സംഭ്രമിപ്പിക്കുന്ന നാളുകളേറവേ,
കരുതലായൊപ്പം നടന്നോർ, സഖാക്കളായ്
സമരമുഖങ്ങളിൽ കൈകോർത്തു നിന്നവർ,
കൂടെപ്പിറപ്പുകൾ, മനസ്സുപങ്കിട്ടവർ,
നീലഇൻലന്റിൽ പ്രണയം പകുത്തവർ,
ഒക്കയുമോർമ്മയായെന്നിൽ തിളയ്ക്കവേ
ഓടിക്കിതച്ചപോലെന്തേ തളർന്നുപോയ്!
കൊട്ടിയടച്ചൊരു വാതിലിന്നിപ്പുറം
കൊട്ടും കുരവയുമുള്ളിലൊതുക്കവേ,
വല്ലാതെ മോഹിച്ചിരുന്നുപോകുന്നുഞാൻ
വല്ലപ്പൊഴും തേടിയെത്തുന്ന ഫോൺവിളി.
'സുഖം തന്നെയല്ലയോ ?'എന്ന ചോദ്യത്തിലെൻ
ജീവിതം പൂത്തു തളിർക്കുന്നു പിന്നെയും!
MUSIC BY : #KERALAPURAM SREEKUMAR
RECITED BY : : #VINOD AMMAVEED
WRITTEN BY : RAJAN KAILAS
RECORDING : SHAAN CHANDANATHOPE
EDITING : #VINOD P.V.PILLAI